ഇതിനിടെ , സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ൻ പ്രസിഡന്റ്. ചർച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധഭീതിയേറുന്നതിനിടെ കൂടുതൽ റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്കു നീങ്ങുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു.
റഷ്യയുമായുള്ള നയതന്ത്രബന്ധം പൂർണമായി വിഛേദിച്ച യുക്രെയ്ൻ, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടൻ നാട്ടിലേക്കു മടങ്ങാനും നിർദേശിച്ചു.
റഷ്യൻസേന യുക്രെയ്ൻ അതിർത്തിക്ക് 20 കിലോമീറ്റർ അകലെ നിലയുറപ്പിച്ചതായാണു വ്യക്തമാകുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു