ഉദ്യോഗസ്ഥരുടെ അനാസ്ഥ - ലക്ഷങ്ങളുടെ ബസ്സുകൾ കട്ടപ്പുറത്ത് തുരുമ്പെടുക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 2 ബസുകൾ കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആറളം ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ടി ആർ ഡി എം സൗജന്യമായി ഏർപ്പെടുത്തിയിരുന്ന ബസുകളാണ് വർഷങ്ങളായി ആറളം ഫാമിന്റെ വർക്ക് ഷോപ്പ് പരിസരത്ത് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്. ടിആർ ഡി എം ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നത്. 
ഏക്കറുകൾ പരന്നു കിടക്കുന്ന ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ പണിയെടുക്കുന്ന തൊഴിലാളികളെ തൊഴിൽ സ്ഥലങ്ങളിൽ എത്തിക്കുന്നതിനും ഈ ബസ്സുകൾ ഉപയോഗിച്ചിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിൽ നിന്നും വളയംഞ്ചാൽ, കീഴ്പ്പള്ളി, കാക്കയ്ങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുകയും തിരിച്ച് കൊണ്ടു പോകുകയുംചെയ്തു കൊണ്ടിരുന്ന ഈ ബസുകൾ വർക്ക്‌ഷോപ്പിൽ കിടന്ന് നശിക്കുകയാണ്. ടിആർ ഡി എം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് ബസ്സുകൾ നശിക്കുന്നത് തടയണ ആവശ്യം ശക്തമാണ്. 
ഈ ബസുകൾ നന്നാക്കി ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന പ്ലസ് വൺ പ്ലസ് ടു വിദ്ധ്യാർത്ഥികളുടെ യാത്രയ്ക്കായി നൽകണമെന്ന് പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമൻ ആവശ്യപ്പെട്ടു. നിലവിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാത്രമാണ് ഗോത്രസാരഥി പദ്ധതിയുടെ ഗുണം കിട്ടുന്നത്. കട്ടപ്പുറത്തായ ബസുകൾ നന്നാക്കി സ്കൂളിന് നൽകിയാൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾ ആനഭയം ഇല്ലാതെ സ്കൂളിൽ വരികയും തിരിച്ച് പോകുകയും ചെയ്യാൻ കഴിയുമെന്നും പി ടി എ പ്രസിഡന്റ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha