വിസ തട്ടിപ്പ് : രണ്ട് പേർക്കെതിരെ കേസ്, തട്ടിയത് ലക്ഷങ്ങൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 February 2022

വിസ തട്ടിപ്പ് : രണ്ട് പേർക്കെതിരെ കേസ്, തട്ടിയത് ലക്ഷങ്ങൾ

പരിയാരം:വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.

ചപ്പാരപ്പടവ് എരുവാട്ടി സ്വദേശി കൊച്ചേടത്തിൽ അജയ് (26) യുടെ പരാതിയിലാണ് എറണാകുളം സ്വദേശി സന്തോഷ് ജോസഫ്, ഇടനിലക്കാരൻ ആലക്കോട് തലവിൽ സ്വദേശി ലോഹിതാക്ഷൻ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.


2019- ആഗസ്ത് ഒന്നിന്നും നവമ്പർ മാസത്തിലുമായുള്ള ദിവസങ്ങളിൽ എടക്കോത്തെ ഫെഡറൽ ബേങ്ക് അക്കൗണ്ട് വഴി പരാതിക്കാരൻ എറണാകുളം സ്വദേശിയുടെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി ആയിരം രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിസ നൽകുകയോ വാങ്ങിച്ച പണം തിരിച്ചുനൽകുകയോ ചെയ്യാതെയും വിളിച്ചാൽ ഫോൺ എടുക്കാതെയും വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog