തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തും. എം വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 13 February 2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തും. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തും. 

പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും ഈ രംഗത്തുള്ള അഴിമതി വലിയൊരളവ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് സഹായകമാവും. മാത്രമല്ല പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉതകും.
തദ്ദേശ സ്വയംഭരണ വകുപ്പിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ടാബുകള്‍ നല്‍കും. പൊതുമരാമത്ത് വകുപ്പിനെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ വളരെയേറെ എഞ്ചിനീയര്‍മാര്‍ നിര്‍വ്വഹണ രംഗത്തുള്ളതിനാല്‍ ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വെയര്‍ സേവനം പൂര്‍ണമാക്കുക. ഇലക്‌ട്രോണിക് മെഷര്‍മെന്റ് ബുക്ക് ഉള്‍പ്പെടുന്ന പ്രൈസ് ത്രീ നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിക്കുകയും പവൃത്തികളുടെ ബില്‍ സമയബന്ധിതമായി കരാറുകാര്‍ക്ക് ലഭ്യമാവുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 572 ടാബുകളാണ് എഞ്ചിനീയര്‍മാര്‍ക്ക് വിതരണം ചെയ്യുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog