"പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ"; സ്ഥാപനമേധാവികളുടെ യോഗം ചേർന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 1 January 2022

"പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ"; സ്ഥാപനമേധാവികളുടെ യോഗം ചേർന്നുമാലൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ കലക്റ്റർ ആവിഷ്കരിച്ച പദ്ധതിയായ "പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ" ഭാഗമായി മാലൂർ പഞ്ചായത്ത് നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്ഥാപന മേധാവികളുടെ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു.

വാർഡ്‌ മെമ്പർ ചന്ദ്രമതി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഹൈമാവധി ഉത്ഘാടനം നിർവഹിച്ചു. ഹരിതകേരള മിഷൻ പ്രതിനിധി നിഷാദ്മണത്തണ പദ്ധതി വിശദീകരണം നടത്തി. രണ്ടാഴ്ചക്കകം സർക്കാർ ഓഫീസുകളെ ഹരിതഓഫീസുകൾ ആക്കി മാറ്റാൻ യോഗത്തിൽ തീരുമാനമെടുത്തു. തുടർന്ന് പഞ്ചായത്ത് നിയോഗിക്കുന്ന സമിതി ഓഫീസുകൾ സന്ദർശിച്ചു ഗ്രേഡ് നൽകും.

സർക്കാർ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന മുറക്ക് എ, ബി, സി ഗ്രേഡ്കളാണ് നൽകുക.പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അംഗനവാടി ജീവനക്കാർ, വിവിധ സർക്കാർ സ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog