കാലിക്കറ്റ് സർവകലാശാല നടത്തുന്ന ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം; ഒന്നാം സമ്മാനം പതിനായിരം രൂപ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 5 January 2022

കാലിക്കറ്റ് സർവകലാശാല നടത്തുന്ന ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം; ഒന്നാം സമ്മാനം പതിനായിരം രൂപ

 കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം ഈ മാസം 26-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ നടക്കും. ‘മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തില്‍ സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലേയും പഠന വകുപ്പുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ടു പേരുടെ ടീമായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാം. ടീമുകള്‍ 20-ന് മുമ്പായി gandhichair@gmail.com എന്ന ഇ-മെയില്‍ വഴിയോ 9747897579, 9400769445, 8075318481 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴിയോ എസ്.എം.എസ്. വഴിയോ രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog