കമാലിയ്യ ഫുട്ബോൾ അക്കാദമിക്ക് പ്രൌഡൌജ്വല തുടക്കം : സോക്കർ ലീഗ് ഫുട്മ്പോൾ തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 22 January 2022

കമാലിയ്യ ഫുട്ബോൾ അക്കാദമിക്ക് പ്രൌഡൌജ്വല തുടക്കം : സോക്കർ ലീഗ് ഫുട്മ്പോൾ തുടങ്ങി

കമാലിയ്യ ഫുട്ബോൾ അക്കാദമിക്ക്  പ്രൌഡൌജ്വല തുടക്കം : സോക്കർ ലീഗ് ഫുട്മ്പോൾ തുടങ്ങി


ഇരിക്കൂർ : കമാലിയ മദ്രസ എ.യു.പി സ്കൂളിലെ കുട്ടികളുടെ ഫുട്ബോൾ കളിയിലെ മികവുയർത്താൻ കമാലിയ്യ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു.

  പ്രഥമ കമാലിയ സോക്കർ ലീഗ് ഫുട്മ്പോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.സി നസിയത്ത് ടീച്ചർ നിർവഹിച്ചു.

മാനേജർ പി.കെ  ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ അസീസ് മാസ്റ്റർ,ട്രഷറർ എം.ഉമ്മർഹാജി, പി.ടി.എ പ്രസിഡന്റ് എൻ.വി അഷ്റഫ്, മദർ പി.ടി.എ പ്രസിഡന്റ് ഷക്കീല  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

അധ്യാപകരായ കെ.കെ കുഞ്ഞിമായൻ മാസ്റ്റർ, സലീം, സമദ്, അഫ്നാസ്,പി.എം സനീർ, ഹനീഫ, സൗമ്യ, റാഷിദ, ഷമീന, മുഹ്സിന, ഷംസീറ  എന്നിവർ ടൂർണ്ണമെന്റിന്   നേതൃത്വം നൽകി.

അൻസീർ, ആഷിഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു 

ഹെഡ്മാസ്റ്റർ   പി.അയ്യൂബ് മാസ്റ്റർ സ്വാഗതവും നവാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.   


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog