അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഇടതുപക്ഷ പാർട്ടികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 December 2021

അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഇടതുപക്ഷ പാർട്ടികൾ


അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഇടതുപക്ഷ പാർട്ടികൾ

അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ ഡിസംബർ 22 മുതൽ റിലെ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ അറിയിച്ചു.

കുടിവെള്ള വിതരണത്തിലെ അഴിമതി, നീർമറി പദ്ധതിയുടെ ഭാഗമായി പശുക്കളുടെ വിതരണത്തിലെ സാമ്പത്തിക തട്ടിപ്പ്, ഫലവൃക്ഷതൈകൾ വാങ്ങുന്നതിലെ ക്രമക്കേട്, സർക്കാർ ഭൂമിയിൽ അനധികൃത ഫാമിന് ലൈസൻസ് നൽകിയത്, അനധികൃത നിയമനം, പഞ്ചായത്ത് റോഡ് ടെൻഡർ അഴിമതി, അസി. സെക്രട്ടറിയുടെ അഴിമതി, നിയമവിരുദ്ധ നടപടികൾ, തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് തിരിമറി, പ്രസിഡണ്ടിന്റെ നിഷ്ക്രിയത്വം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ ധാർഷ്ട്യ നടപടികൾ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് എൽ.ഡി.ഫ് റിലേ സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമരപരിപാടികൾ ഉത്ഘാടനം ചെയ്യും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog