
ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 11ാം മത് ചലച്ചിത്രോൽസവത്തിന്റെ ഭാഗമായുള്ള കണ്ണൂർ ഫെസ്റ്റിന് 23ന് തുടക്കമാകുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഫെസ്റ്റ് 23ന് വൈകീട്ട് 5.30ന് മേയർ ടിഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയാവും.
എപിജെ അബ്ദുൾ കലാം ലൈബ്രറി നേതൃത്വത്തിലാണ് പ്രദർശനവും മേളയും സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്ററുമായ പികെ ബൈജു, ഫെസ്റ്റിവൽ ഡയരക്ടർ സി മോഹനൻ, സംഘാടക സമിതി ഭാരവാഹികളായ , പ്രകാശൻ ചെങ്ങൽ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു