പയ്യന്നൂർ നഗരസഭ ഹരിത - വാർഡ് മുസിപ്പൽതല സർവ്വെയ്ക്ക് തുടക്കമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 22 December 2021

പയ്യന്നൂർ നഗരസഭ ഹരിത - വാർഡ് മുസിപ്പൽതല സർവ്വെയ്ക്ക് തുടക്കമായി


പയ്യന്നൂർ നഗരസഭ ഹരിത -  വാർഡ്  മുസിപ്പൽതല സർവ്വെയ്ക്ക് തുടക്കമായി

 പയ്യന്നൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി വെള്ളം, വൃത്തി,വിളവ്, എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൃഷി, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നീ മേഖലകളിലെ മാതൃകാ വാർഡുകളായി ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ഹരിത വാർഡുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

നഗരസഭയിലെ വാർഡുകളിലെ മുഴുവൻ വീടുകളിലും,സ്ഥാപനങ്ങളിലും ,സർവ്വെ നടത്തുന്നതിന്റെ ഭാഗമായാണ് കോറോം നോർത്ത് 6-ാo വാർഡിൽ സർവ്വെ ആരംഭിച്ചത്.സർവ്വെയുടെ മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വീടുകളിലെ ജൈവ മാലിന്യ സംസ്ക്കരണം, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറൽ, കിണർ , കുളങ്ങൾ, മാലിന്യ മുക്തമായ ജലശ്രോതസ്സുകൾ , പൊതു ഇടങ്ങൾ ശുചീകരണം, പൊതുപരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കൽ , ശുചിത്വ ബോധവത്ക്കരണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ കെ.യു. രാധാകൃഷ്ണൻ, എൻ.സുധ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ ജെ.എച്ച്.ഐ ഹരിപുതിയില്ലത്ത്, ലതീഷ് പി , ഹരിത കേരളമിഷൻ ആർ.പി. ശോഭ , ഗുരുദേവ് കോളെജ് അധ്യാപിക ജിസ്മിജോൺ, എം. അമ്പു, പി.രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാത്തിൽ ഗുരുദേവ് ആർട്സ് & സയൻസ് കോളെജിലെ 24 വിദ്യാർത്ഥികളടങ്ങുന്ന 12 സ്ക്വാഡുകളായാണ് മൊബൈൽ അപ്ലിക്കേഷൻ വഴി വിവര ശേഖരണം നടത്തുന്നത്.1,6,14,17, 32 വാർഡുകളിലാണ് ആദ്യ ഘട്ടത്തിൽ സർവ്വെ നടത്തുന്നത്.

തുടർന്ന് നഗരസഭയിലെ മുഴുവൻ വാർഡുകളിലും സർവ്വെ നടത്തുന്നതാണ്.രണ്ടാം ഘട്ടത്തിൽ പിലാത്തറ സെന്റ്ജോസഫ് കോളെജ് വിദ്യാർത്ഥികളാണ് നഗരസഭയുടെ ഹരിതസർവ്വെ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog