സി.പി.എമ്മിന്റെ കരുത്തറിയിച്ച് നിറഞ്ഞുകവിഞ്ഞ് പൊതുസമ്മേളനനഗരി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 December 2021

സി.പി.എമ്മിന്റെ കരുത്തറിയിച്ച് നിറഞ്ഞുകവിഞ്ഞ് പൊതുസമ്മേളനനഗരി


പഴയങ്ങാടി: സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ വേദിയായ എരിപുരത്ത് എത്തിയത് അണിമുറിയാത്ത ജനപ്രവാഹം. ജില്ലാ സമ്മേളനം നടക്കുന്നതിന്  ദിവസങ്ങൾമുമ്പുതന്നെ എരിപുരം ചുവപ്പണിഞ്ഞിരുന്നു. പഴയങ്ങാടിമുതൽ എരിപുരത്തെ സമ്മേളന നഗരിവരെ ചുവപ്പ് തോരണങ്ങളാൽ മേലാപ്പണിഞ്ഞു.  52 ചിത്രകാരന്മാർ ചേർന്നാണ് ചരിത്രവീഥിയിൽ പോരാട്ടങ്ങളുടെയും സഹന സമരങ്ങളുടെയും ചിത്രങ്ങളും ശിൽപ്പങ്ങളും ഒരുക്കിയത്. കെഎസ്‌ടിപി റോഡിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ കാണാൻ ധാരാളം ആളുകളെത്തി. സംഘാടക മികവാലും സമ്മേളനം ശ്രദ്ധേയമായി. പൊതുസമ്മേളനം നടന്ന പഴയങ്ങാടിയിലെ  ഇ കെ നായനാർ നഗർ മണിക്കൂറുകൾക്കുമുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. സമ്മേളന നഗരിയിലേക്ക് പ്രതിനിധികൾ പ്രകടനത്തോടെയാണ് എത്തിയത്. മുദ്രാവാക്യം വിളിയോടെ ആയിരങ്ങൾ  ആവേശഭരിതരായി  സ്വീകരിച്ചു. മാടായിയിൽ ആദ്യമായെത്തിയ സമ്മേളനം എന്നും നാടിന്റെ ചരിത്രസ്‌മരണകളിലുണ്ടാവും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ സമാപന സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്തു.കണ്ണൂർ ഷെരീഫിന്റെ  ഇശൽ വിരുന്നും അരങ്ങേറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog