
ഇരട്ടി: വികാസ് നഗർ പ്രിയദർശനി റോഡിന്ഒരു വർഷത്തിലധികമായി എംഎൽഎ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത മുനിസിപ്പാലിറ്റി നിസ്സംഗത ക്കെതിരെ പയഞ്ചേരി ശാഖ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് പി കെ യൂസഫ് അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എം എം മജീദ്,മുനിസിപ്പൽ കൗൺസിലർമാരായ വി പി റഷീദ് സമീർ പുന്നാട്, ഫവാസ് പുന്നാട് എൻ കെ ഷറഫുദ്ദീൻ ജാബിർ പി ഫിറോസ് എം കാലിദ് ടി പ്രസംഗിച്ചു. അബ്ദുറഹ്മാൻ ടി പി നിഷാദ് വി പി റഹീം സി പി നേതൃത്വം നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു