അമ്പലക്കണ്ടിപാലം പാതി വഴിയിൽ : പാലം പണിയിൽ അഴിമതി ആരോപിച്ച് നാട്ടുകാർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 December 2021

അമ്പലക്കണ്ടിപാലം പാതി വഴിയിൽ : പാലം പണിയിൽ അഴിമതി ആരോപിച്ച് നാട്ടുകാർ

അമ്പലക്കണ്ടിപാലം പാതി വഴിയിൽ : പാലം പണിയിൽ അഴിമതി ആരോപിച്ച് നാട്ടുകാർ

  2018 കണ്ണൂർ ജില്ലാ പഞ്ചായത്ത് 49 ലക്ഷം രൂപ വകയിരുത്തി ആരംഭിച്ച പാലം പണിയാണ് പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്. ആറളം ഫാം തൊഴിലാളികളും ക്ഷീരകർഷകരും നാട്ടുകാരും ഏറെ നാളുകളായി നടത്തിയ ഇടപെടലിനെ തുടർന്നാണ് 2018 ൽ പാലം പണിക്കായി ഫണ്ട് വകയിരുത്തിത് ടെണ്ടർ നടപടി പൂർത്തിയാക്കി കരാറുകാരൻ പാലം പണി ആരംഭിച്ചു. തൂണുകളുടെ പ്രവർത്തിയാണ് ആരംഭിച്ചത്.

2019 മാർച്ച് മാസത്തോടെ തൂണുകളുടെ പ്രവർത്തി പൂർത്തീകരിച്ചു. 2019 ലെ മഹാപ്രളത്തിൽ ഇതിൽ രണ്ട് തൂണുകൾ മരം വന്നിടിച്ച് ചരിഞ്ഞു ഇതോടെ പാലം പണിയും നിലച്ചു. അശാസ്ത്രീയ നിർമ്മാണമാണ് തൂണുകൾ ചരിയാൻ കാരണമെന്നും പാലം പണിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അമ്പലക്കണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ട്രസ്റ്റ് പരാതിയുമായി രംഗത്തെത്തി.

നിലവിൽ തൂണുകൾ തമ്മിൽ മുളം തടി ബന്ധിപ്പിച്ചാണ് തൊഴിലാളികൾ കടന്ന് പോകുന്നത്. എത്രയും പെട്ടന്ന് പരാതി പരിഹരിച്ച് പാലം പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ചാക്കോ പന്നിക്കോട്ടിൽ ,ബിജോയ് ഇ.വി., ബിനോയ് പതാലിൽ എന്നിവർ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog