തലശ്ശേരി ജനറൽ ആസ്പത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ : അഞ്ചുപേർക്ക് പുതുജീവൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തി.മസ്തിഷ്കമരണം സംഭവിച്ച അഞ്ചരക്കണ്ടിയിലെ വനജ(54)യുടെ അവയവമാറ്റശസ്ത്രക്രിയയാണ് കോഴിക്കോട്ടുനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ ടീം നടത്തിയത്.അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവിതം ലഭിക്കും. കരൾ, വൃക്ക, കണ്ണ് എന്നിവയാണ് ദാനംചെയ്തത്. മെഡിക്കൽ കോളേജിനുപുറത്ത് ആരോഗ്യവകുപ്പിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്.പക്ഷാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന വനജ വെന്റിലേറ്ററിലായിരുന്നു. നവംബർ 29-ന് തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. ഇതോടെ രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ അവയവദാനം നടത്താൻ തീരുമാനിച്ചു.ആസ്പത്രി സുപ്രണ്ട് ഡോ. ആശാദേവിയുടെ നേതൃത്വത്തിൽ ബോർഡ് രൂപവത്കരിച്ച് വെള്ളിയാഴ്ച രാത്രിയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ആസ്പത്രി ചീഫ് ഫിസിഷ്യൻ ഡോ. അജിത്കുമാർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കവിത, ഡോ. അനീഷ് മോഹൻ, ഫൊറൻസിക് സർജനും ആർ.എം.ഒ.യുമായ ഡോ. വി.എസ്.ജിതിൻ, തലശ്ശേരിയിലെ മറ്റ് ആസ്പത്രികളിലെ ന്യൂറോളജിസ്റ്റുമാരായ ഡോ. രാജീവ് നമ്പ്യാർ, ഡോ. രഞ്ജിത്, എരഞ്ഞോളി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജോയ് എന്നിവരാണ് ബോർഡിലുണ്ടായിരുന്നത്.

നഴ്‌സിങ് ഓഫീസർമാരായ ജാൻസി, ലിസി എന്നിവരുടെ നേതൃത്വത്തിൽ ഷീജ, ബിജിമോൾ, ഹേമനന്ദ്, നവീന എന്നിവർ സഹായികളായി. എ.എൻ.ഷംസീർ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ ശസ്ത്രക്രിയാതിയേറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha