മാക്കൂട്ടം വഴി സ്വകാര്യ ബസ്സ് ഗതാഗതത്തിനു ഭാഗിക അനുമതി; കുടകിൽ സ്റ്റോപ്പ് അനുവദിക്കാതെ ഭരണകൂടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 4 December 2021

മാക്കൂട്ടം വഴി സ്വകാര്യ ബസ്സ് ഗതാഗതത്തിനു ഭാഗിക അനുമതി; കുടകിൽ സ്റ്റോപ്പ് അനുവദിക്കാതെ ഭരണകൂടം


ഇരിട്ടി : മാക്കൂട്ടം വഴി സ്വകാര്യ ബസ്സ് ഗതാഗതത്തിനു ഭാഗിക അനുമതി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റു ബസ്സുകൾക്ക് മാക്കൂട്ടം വഴി എത്താം. അതെ സമയം ബെംഗളൂരുവിലേക്ക് മാക്കൂട്ടം വഴി അനുവദിക്കില്ല. 8 സ്വകാര്യ ടൂറിസ്റ്റു ബസ്സുകൾ ഇന്നലെ മാക്കൂട്ടം വഴി കേരളത്തിൽ മടങ്ങിയെത്തി.ഈ ബസ്സുകൾ ബംഗളൂരുവിലേക്ക് പോകുന്നത് കാഞ്ഞങ്ങാട് വഴി ഹാസൻ ജില്ലയിൽ പ്രവേശിച്ച് 3 മണിക്കൂർ അധിക സമയം സഞ്ചരിച്ചാണ്.
2 ആഴ്ച മുൻപ് ഇരു ഭാഗത്തേക്കും ആർ.ടി.സി.ബസ്സുകൾക്ക് അനുമതി നൽകിയിരുന്നു. കേരള-മൈസൂരു, ബെംഗളൂരു റൂട്ടിൽ ഇരുവശത്തേക്കും ആർ. ടി. സി ബസുകൾക്കും കേരളത്തിലേക്ക് മടക്കയാത്ര നടത്താനും മാത്രം സ്വകാര്യ ബസ്സുകൾക്ക് അനുമതി നൽകി. എങ്കിലും കുടകു ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാൻ ജില്ലാഭരണകൂടം തയ്യാറായിട്ടില്ല ഇതേ തുടർന്ന് 49 ബസുകളുടെ സ്ഥാനത്ത് സർവീസ് നടത്തിയത് 14 ബസ്സുകൾ മാത്രമാണ്. കർണാടകയുടെ നാല് ആർ ടി സി ബസ്സുകളും കേരളത്തിന്റെ രണ്ട് ആർ ടി സി ബസ്സുകളും ബാക്കി ഒരു വശം സ്വകാര്യബസുകളും ആണ് ഓടുന്നത്. കൂട്ടുപുഴ കഴിഞ്ഞാൽ പിന്നെ മൈസൂർ ജില്ലയിൽ മാത്രമാണ് സ്റ്റോപ്പുള്ളത് തിരിച്ചിങ്ങോട്ടും ഇങ്ങനെ തന്നെ. ബംഗളൂരുവിലേക്ക് ഉള്ള സർവീസുകൾക്കു പുറമേ

മൈസൂരിലേക്ക് 25 ബസ്സുകളും വിരാജ് പേട്ടയിലേക്ക് 20 ബസുകളും സർവീസ് നടത്തിയിരുന്നിടത്താണ്, മൈസൂര് ഡിപ്പോയിലെ 2 കർണാടക ആർ ടി സി ബസുകൾ സർവീസ് നടത്തുന്നത്. അല്ലാതെ മറ്റു ബസ്സുകൾ ഒന്നും ഓടുന്നില്ല. സ്വകാര്യ ബസ് ഗതാഗതം പൂർണമായും അനുവദിക്കണമെന്നും കുടക് ജില്ലയിൽ കോവിഡ് കാലത്തിനു മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആണ് യാത്രക്കാരുടെ ആവശ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog