പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥത; യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 27 December 2021

പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ കെടുകാര്യസ്ഥത; യൂത്ത് കോൺഗ്രസ്സ് ധർണ്ണ നടത്തിപയ്യന്നൂർ:പയ്യന്നൂർ ഗവ.താലുക്ക് ആശുപത്രിയിൽ പൊതുജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന മിക്ക സേവനങ്ങളും മാസങ്ങളായി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രസവ ശുശ്രൂഷ മരുന്നുകളും പ്രസാവനന്തരം നൽകിയിരുന്ന സാമ്പത്തിക സഹായവും നിർത്തലാക്കിയിട്ട് മാസങ്ങളായി. ഡോക്ടർമാരുടെ സേവനങ്ങൾ യഥാസമയത്ത് ലഭിക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുന്നു.
കരാർ ജീവനക്കാരനായ ആളെ യോഗ്യത നോക്കാതെ പി.ആർ.ഒ.ചുമതല നൽകിയതും
അശുപത്രിയിലെ ബന്ധു നിയമനങ്ങൾക്കെതിരെയും ധർണ്ണയിൽ പ്രതിഷേധമുയർന്നു. നഗരസഭ കൗൺസിലർ എ.രൂപേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു.പ്രശാന്ത് കോറോം.. അകാശ് ഭാസ്ക്കർ സി.രാധകൃഷ്ണൻ.സി അനിൽകുമാർ, കെ.വി.സ്നേഹജൻ. നവനീത് നാരായണൻ അർജ്ജുൻ കോറോം, നവനീത് ഷാജി എന്നിവർ പ്രസംഗിച്ചു
ഷാഹിൻ.സി.
സുനീഷ് തായത്തുവയൽ
ഷഹനാദ് ,വിജേഷ് എന്നിവർ നേതൃത്വം നല്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog