കണ്ണൂർ : കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം കനത്ത പൊലിസ് സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്നു രാവിലെ മുതൽ ചേരും. കെ.എസ്.യു-എ.ബി.വി.പി സംഘടനകൾ സർവകലാശാല വിസിക്കെതിരെ കടുത്ത എതിർപ്പുയർത്തുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിൻ്റെ സാധ്യത മുന്നിൽ കണ്ടു ശക്തമായ പൊലിസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ രാഗേഷിൻ്റെ ഭാര്യ പ്രിയാവർഗീസിനെ അസോസിയേറ്റ്ഡ് പ്രൊഫസറായി നിയമിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് തീരുമാനമെടുക്കില്ലെന്നാണ് സൂചന. അതേ സമയം വി.സിക്കെതിരെ മാവോയിസ്റ്റ് ഭീഷണിയുള്ള സാഹചര്യത്തിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു