പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വിമുക്തി കമ്മിറ്റി യോഗവും ബോധവൽക്കരണ ക്ലാസും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വിമുക്തി കമ്മിറ്റി യോഗവും ബോധവൽക്കരണ ക്ലാസും നടത്തി


പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വിമുക്തി കമ്മിറ്റി പുന:സംഘടിപ്പിച്ചു. ചൊവ്വാഴ്ച മുരിങ്ങോടി കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ രാജീവൻ അധ്യക്ഷത വഹിച്ചു. പേരാവൂർ റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ ജോണി ജോസഫ് വിമുക്തി കമ്മിറ്റി രൂപീകരണത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ ബോധവൽക്കരണ ക്ലാസ് എടുത്തു. വാർഡ് മെമ്പർ ചെയർമാനായി പുതിയ വാർഡ് തല കമ്മിറ്റിക്ക് രൂപം നൽകി. കൺവീനറായി ജോണി പി ടി തെരഞ്ഞെടുക്കപ്പെട്ടു. വാർഡിൽ വിമുക്തി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് വേണ്ട പിന്തുണ നൽകും. ഡീ അഡിക്ഷൻ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. കോളനികൾ ലഹരിമുക്തമാക്കാൻ പദ്ധതികൾ തയ്യാറാക്കും. വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

  പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, വാർഡ് മെമ്പർ രാജീവൻ, കൺവീനർ ജോണി പി ടി, ആശാ വർക്കർ റീന കെ എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ മജീദ്, എൻ സി വിഷ്ണു എന്നിവർ സന്നിഹിതരായി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog