മാക്കൂട്ടം കുടിയൊഴുപ്പിക്കൽ പ്രശ്നത്തിൽ കേരളത്തിൻ്റെ ഇടപെടൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

മാക്കൂട്ടം കുടിയൊഴുപ്പിക്കൽ പ്രശ്നത്തിൽ കേരളത്തിൻ്റെ ഇടപെടൽ


ഇരിട്ടി: കേരള-കർണാടക അതിർത്തി പങ്കിടുന്ന മാക്കൂട്ടത്ത് വർഷങ്ങളായി താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾക്ക് എതിരെയാണ് കുടക് ജില്ലയുടെ നേതൃത്വത്തിൽ ഉള്ള കർണാടക അധികൃതർ ഒഴിഞ്ഞു പോകണം എന്ന് അറിയിച്ചു കൊണ്ട് നോട്ടീസ് നൽകിയത്. കേരളവും കർണാടകയും തമ്മിലുള്ള അതിർത്തി തർക്കമാണ് ഇരിട്ടി പായം പഞ്ചായത്തിന്റെ അധീനതയിൽ മാകൂട്ടത്ത് താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഭീഷണിയായത്.

മലയാളി കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് ഇരിട്ടി താലൂക്ക് തഹസിൽദാർ - പ്രകാശൻ , പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി - ഭരണ സമിതി അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി ,പി സാജിത് , പി പി കുഞ്ഞുഞ്ഞ്, വാർഡ് മെമ്പർ അതുൽ എം കൃഷ്ണൻ , അയ്യൻ കുന്ന് വില്ലേജ് ഓഫീസർ മനോജ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയ സംഘം കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകൽ നോട്ടീസ് നൽകിയ കർണ്ണാടക വെട്ടോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യശോദ , പഞ്ചായത്ത് ഡവലപ്പ് മെൻറ് ഓഫിസർ യോഗിനാഥ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുക്കണമെന്നും - ഒഴിപ്പക്കൽ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടതായി സംഘം അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സംയുക്തമായി റീ-സർവ്വേ നടത്താമെന്നും ഇതിലൂടെ പ്രശ്നപരിഹാരം സാധിക്കുമെന്നും പഞ്ചായത്ത് ഡെവലപ്മെൻറ് ഓഫീസർ യോഗിനാഥ് അറിയിച്ചതായി ഇരിട്ടി താലൂക്ക് തഹസിൽദാർ പ്രകാശൻ മലയോര ശബ്ദം ന്യൂസിനോട് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog