ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയുംആറളം: ആറളം വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ വാച്ചർമാരുടെ ശമ്പള കുടിശ്ശിക ഉടനടി അനുവദിക്കുക എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

നാലുമാസമായിട്ടും വാച്ചർ മാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല, 10 ദിവസത്തിനു മുന്നേ നോട്ടീസ് നൽകിയിട്ടും ഇതുവരെ മറുപടി ഇതുവരെ ലഭിക്കാത്തതിനെ തുടർന്നാണ് ഒരു ദിവസത്തെ സൂചന ധർണ നടത്തിയത്. ഈ മാസം പത്താം തീയതിക്കുള്ളിൽ ശമ്പളം ലഭിച്ചിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും പ്രതിനിധികൾ അറിയിച്ചു.


 ധർണ്ണ സമരം സിപിഐ ജില്ലാ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം ജി മജുംദാർ അധ്യക്ഷനായ്. ജില്ലാ കമ്മിറ്റി അംഗം കെ ഗംഗാധരൻ സ്വാഗതംവും ബിജു തേൻങ്കുടി നന്ദി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog