
വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിലെത്തി.ബേഗൂര്‍ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.മയക്കുവെടി സംഘവും സ്ഥലത്തുണ്ട്.
അതേസമയം, കടുവ അവശനിലയിലാണെന്ന് ഉത്തരമേഖല സി സി എഫ് ഡി കെ വിനോദ് കുമാര്‍ അറിയിച്ചു. അതിജീവിക്കാനാവാത്ത നിലയില്‍ മൂന്ന് ദിവസത്തിനകം സ്വാഭാവികമായി പിടിക്കാനാവും.
മയക്കുവെടി വെക്കാന്‍ കൂടുതല്‍ സംഘമെത്തിയെന്നും വിനോദ്കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കന്മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.
കടുവയെ പിടിക്കാന്‍ പറ്റാതായതോടെ നാട്ടുകാര്‍ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാല്‍ ഇത്രയും ദിവസം കടുവ തെരച്ചില്‍ സംഘത്തിന് പിടി നല്‍കാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു