കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 December 2021

കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു.

കൊട്ടിയൂർ :തദ്ദേശിയ നാട്ട് മാവ് കൂട്ടായ്മ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്ര ശേഖരൻ മാവിനെ ആദരിച്ചു.വാർഡ് മെമ്പർ ജീജ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തദ്ദേശീയ നാട്ട് മാവ് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സഖിൽ ടി.ആർ മുഖ്യാഥിയായി. നാശത്തിൻ്റെ വക്കിലായതും മൂന്നൂറ്റ് അമ്പതിലധികം വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രശേഖരൻ മാവിൻ്റെ സംരക്ഷണ പ്രവർത്തനത്തിന് കൂട്ടായ്മ രൂപം നൽകി.

മാവിൽ നിന്ന് കൊമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് നാട്ട് മാവ് കൂട്ടായ്മ. 

ബാബു ആലക്കോട്, ജോണി പേരാവൂർ, ബോബി സിറിയക്ക്, ചന്ദ്രൻ കുറ്റിക്കോൽ, ഷൈജു ചേലേരി, വിപിൻ മണക്കടവ്, കെ.പി മോഹൻദാസ്,നിഷാദ് മണത്തണ, സുബ്രമണ്യൻ, സോവിറ്റ് വി.എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog