നാടൻ തോക്ക് ഉപേക്ഷിച്ച് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 7 December 2021

നാടൻ തോക്ക് ഉപേക്ഷിച്ച് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ


നീലേശ്വരം: നാടൻ തോക്ക് ഉപേക്ഷിച്ച് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പയ്യന്നൂർ പെരുമ്പയിൽ വെച്ച് പോലീസ് പിടിയിലായി. ചിറ്റാരിക്കാൽ ചീർക്കയം സ്വദേശി ഏ.വി.നാരായണനെ (46)യാണ് ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂർ പെരുമ്പയിൽ വെച്ച് പോലീസ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് ചിറ്റാരിക്കാൽ എസ്.ഐ.പി.രവീന്ദ്രൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.പി.രമേശനും സംഘവുമാണ് പെരുമ്പയിൽ വെച്ച് പിടികൂടിയത്.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി എട്ട് മണിക്ക്

വന്യമൃഗവേട്ടക്ക് ഓട്ടോയിൽ പോകുന്നതിനിടെ പോലീസിനെ കണ്ട് തോക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ചിറ്റാരിക്കാല്‍ എസ്‌.ഐ.പി. രവീന്ദ്രനും സംഘവും ചീര്‍ക്കയത്ത് വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയത്.. പോലീസിനെ കണ്ട് നാടൻ തോക്ക് ഉപേക്ഷിച്ച് ഓട്ടോയിയിൽ നിന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന്തോക്കും തിരകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog