വഖഫ് ബോര്‍ഡ് നിയമനം പി.എസ് സിക്കു വിട്ടത് മോദി-പിണറായി കാരാര്‍ പാലിക്കാനെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ : കേരളത്തിൽ വഖഫ് ബോർഡ് നിയമനം പി.എസ് സി വിട്ടത് പിണറായി വിജയൻ മോദിയുമായുണ്ടാക്കിയ കാരാർ പാലിക്കുന്നതിനു വേണ്ടിയാണെന്നും എ കേരള മോഡൽ മുൻ നിർത്തി മറ്റു സംസ്ഥാനങ്ങളിലെ വഖഫ് സ്വത്തുക്കൾ കൈയ്യക്കുന്നതിനുള്ള നീക്കം ഇതിനു പിന്നിലെന്നും എൻ
.എ.നെല്ലിക്കുന്ന്MLAപ്രസ്താവിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ് സി ക്കു വിട്ട നടപടിക്കെതിരെ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത പയ്യന്നുർതാലൂക്ക്ഓഫിസ്മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലീഗ് സിക്രട്ടറി കെ.ടി സഹദുല്ല അദ്ധ്യക്ഷത വഹിച്ചു ആരാധനാലയങ്ങൾ വിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടതെന്നും ദേവസ്വം ബോർഡിനെ അവിശ്വാസികളെ ഏൽപിക്കാൻ ശ്രമിച്ചാലും മുസ്ലിം ലീഗ് സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു സജീർഇഖ്ബാൽ പ്രസംഗിച്ച എസ് കെ.പി.സകരിയ സ്വാഗതവും എസ് എ ശുക്കൂർ ഹാജി നന്ദിയും പറഞ്ഞു.
കെ.കെ. അഷ്റഫ്, സി.കെ.മുസക്കഞ്ഞി ഹാജി, ഗഫൂർ മാട്ടുൽ , ബി. കാസിം ഹാജി, ടി.പി. മഹമൂദ് ഹാജി, മുസ്തഫ കടന്നപ്പള്ളി, ഫൈസൽ കുഞ്ഞിമംഗലം എ.പി. ബദറുദീൻ . ടി.പി. മുഹമ്മദ് കുഞ്ഞി ഹാജി പി കെ. മഹമൂദ് ഹാജി, എം. കുഞ്ഞഹമ്മദ് ,അസ്‌ലം കണ്ണപുരം, എസ്.കെ.
 നൗഷാദ്, പി.കെ. ശബീർ, ജിയാസ് വെള്ളൂർ, അൻവർ ശക്കീർ , റഫീഖ് അഷ്റഫി: എം.ടി പി. സൈഫുദീൻ, ജംഷീർ ആലക്കാട് , സൈനുൽ ആബിദ്, പൂമംഗലം ഇബ്രാഹിം, എസ് കെ.മുഹമ്മദ്, നേത്രത്വം നൽകി വനിതാ ലീഗ് േനതാക്കളായ എം.കെ. ശമീമ , ൈഷബാന ഇഖ്ബാൽ, മാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, രാമന്തളി പഞ്ചായത്ത് മെമ്പർ പി.എം. ശുഹൈബ, മുൻസിപ്പൽ കൗൺസിലർമാരായ എ. നസീമ, ഹസീനകാട്ടൂർ , എന്നിവരുടെ നേത്രത്വത്തിൽ വനിതാ ലീഗ് പ്രവർത്തകരും മാർച്ചിന് എത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha