അനധികൃത ചെങ്കല്‍ ഖനനവും കടത്തും; പരിയാരത്ത് 17 ലോറികള്‍ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം: ചെങ്കൽ കടത്തുംഅനധികൃത ചെങ്കൽ ഖനനവും പോലീസ് വേട്ടയിൽ ചെങ്കൽ കടത്തുകയായിരുന്ന 17 ലോറികൾ പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി. ബാബുവും സംഘവും പിടികൂടി.. മാതമംഗലം ഭാഗത്തുനിന്ന് ഗുണനിലവാരമുള്ള അനധികൃതമായി ചെങ്കല്ല് കയറ്റി മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്ന ലോറികളാണ് പോലീസ് പിടിയിലായത്.. മാതമംഗലത്ത് നിന്നും പഴയങ്ങാടി ,മാട്ടൂൽ ഭാഗങ്ങളിൽ കൊണ്ടു പോകുകയായിരുന്ന ചെങ്കൽ ലോറികൾ ദേശീയപാതയിൽ പരിയാരത്തു വെച്ചും പിടികൂടി. ചെങ്കൽ കയറ്റി പോകുകയായിരുന്ന17 ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. പിടികൂടിയ ലോറികൾ സംബന്ധിച്ച റിപ്പോർട്ട് ഇന്ന് പോലീസ് ജിയോളജി വകുപ്പിന് കൈമാറി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha