പരിയാരം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമൊരുങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം: പരിയാരം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമൊരുങ്ങി. നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ പിറകിലായി ദേശീയപാതയ്ക്ക് അഭിമുഖമായിട്ടാണ് പുതിയ കെട്ടിടം സ്ഥാപിച്ചത്. 2009-ലാണ് പരിയാരത്ത് പോലീസ് സ്റ്റേഷൻ തുടങ്ങിയത്.

സാനിറ്റോറിയം ഉണ്ടായിരുന്ന പഴയ ഓടുമേഞ്ഞ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചത്. ഈ കെട്ടിടം ചോർന്നൊലിച്ചും അപകടഭീഷണിയായതിനാലുമാണ് പുതിയത് നിർമിച്ചത്.

ഒരു കോടി 89 ലക്ഷം രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി 8500 സ്ക്വയർഫീറ്റുണ്ട്. പോലീസുകാർക്കുള്ള വിശ്രമമുറികളും ചോദ്യംചെയ്യലിനായി പ്രത്യേക മുറികളും ഒരുക്കി.

അവസാന മിനുക്കുപണികൾ കൂടി കഴിഞ്ഞാലുടൻ ഉദ്ഘാടനം നടക്കും.

ദേശീയപാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ അതിനുശേഷമേ ചുറ്റുമതിൽ നിർമിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha