യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. ഒട്ടേറെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സമരക്കാരെ നേരിടാൻ പോലീസ് ജലപീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു . യൂത്ത് കോണ്ഗ്രസ് നേതാവ് ഇമ്രാന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. നേതാക്കളെ ജാമ്യത്തിൽ വിട്ടതിനു ശേഷമാണു പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ നിന്ന് പിരിഞ്ഞു പോയത്.
ചട്ടവിരുദ്ധമായി നിയമിച്ച വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്ഗ്രസ് യൂണിവേഴ്സിറ്റി മാർച്ച് നടത്തിയത്. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ജാഥയായി എത്തിയ സമരത്തെ ഗെയിറ്റിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടസ്സപ്പെടുത്തിയിരുന്നു. ബാരിക്കേഡ് നീക്കാൻ കോണ്ഗ്രസ് പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് ജല പീരങ്കി പ്രയോഗിച്ചത്. ഡിസിസി പ്രസിഡണ്ട് മാർട്ടിന് ജോർജ്ജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു .സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സംസ്ഥാന എക്സിക്ക്യുട്ടീവ് അംഗം റോബർട്ട് വെള്ളാംവെള്ളി, റിജിന് രാജ്, രാഹുൽ ദാമോദരൻ, ഡിസിസി ജന സെക്രട്ടറി ടി ജയകൃഷ്ണൻ , ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, പി ഇമ്രാൻ, ശ്രീജേഷ് കോയിലേരിയൻ സജേഷ് അഞ്ചരക്കണ്ടി, ശരത്ത് ചന്ദ്രൻ,ബ്ലോക്ക് പ്രസിഡന്റ്മാരായ വരുൺ എം.കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, സനോജ് പാലേരി, പ്രജീഷ് പി.പി, സോനു വല്ലത്തുകാരൻ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അതുല് വികെ, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ നേതൃത്വം നല്കി.

കണ്ണൂർ വി സി യുടെ ആദ്യ നിയമനവും ചട്ടവിരുദ്ധം: കെ.എസ്.യു.

കോടതിയെ സമീപിക്കും.
പി.മുഹമ്മദ് ഷമ്മാസ്

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ 2017ൽ വൈസ് ചാൻസലർ ആക്കിയത് യുജിസി റഗുലേഷൻ 2010 ലെ ചട്ടങ്ങൾ മറികടന്ന് കൊണ്ടാണെന്നും നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി നടത്തിയ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

യു.ജി.സി റഗുലേഷൻ അനുസരിച്ച് വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് ഉണ്ടാകേണ്ടത്.
അവർ മൂന്ന് മുതൽ അഞ്ച് പേരുടെ പാനൽ ചാൻസലർക്ക് നൽകുകയും ചാൻസലർ ഈ പാനലിൽ നിന്ന് ഒരാളെ നിയമിക്കുകയുമാണ് വേണ്ടത്.ഈ സേർച്ച് കമ്മിറ്റി അംഗങ്ങൾ ആരും തന്നെ സർവ്വകലാശാലയുമായി ഒരു വിധത്തിലും ബന്ധപ്പെട്ടവരാകാനും പാടില്ല എന്നും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.

2017 ൽ ഈ നിബന്ധന പാലിക്കാനാണ് സർവ്വകലാശാല പ്രതിനിധിയായി ആദ്യം നിർദ്ദേശിച്ച സിണ്ടിക്കേറ്റ് അംഗമായ എം.പ്രകാശൻ മാസ്റ്റരുടെ പേര് പിന്നീട് ഒഴിവാക്കി ഡോ.രാജൻ ഗുരുക്കളുടെ പേര് നൽകിയത്.അതോടൊപ്പം തന്നെ ചാൻസലറുടെ പ്രതിനിധിയായി വന്നയാൾ ചീഫ് സെക്രട്ടറിയായ ടോം ജോസഫ് ആയിരുന്നു, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കണ്ണൂർ സർവകലാശാല സിണ്ടിക്കേറ്റ് അംഗമായിരിക്കെ അദ്ദേഹത്തിന്റെ മേലധികാരിയായ ചീഫ് സെക്രട്ടറി ടോം ജോസഫ് സർവകലാശാലയുമായ് ബന്ധപ്പെട്ട് നിൽക്കുന്നയാളായിരുന്നു. ആ ന്യൂനത ഒഴിവാക്കാനാണ് ഇത്തവണ 2021ൽ സേർച്ച്‌ കമ്മിറ്റി നോട്ടിഫൈ ചെയ്തപ്പോൾ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാനെ ചാൻസലറുടെ നോമിനി ആക്കിയത്.

2017 ൽ സേർച്ച്‌ കമ്മറ്റി മൂന്നു മുതൽ അഞ്ച് വരെ അംഗങ്ങളുടെ പാനൽ നൽകുന്നതിന് പകരം ഗോപിനാഥ് രവീന്ദ്രന്റെ ഒരേയൊരു പേരാണ് നൽകിയത്.അത് യു.ജി.സി ചട്ടം 2010 ന് വിരുദ്ധമായിരുന്നു. അവിടെ ചാർസലറുടെ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണുണ്ടായതെന്നും മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചു.

അത് കൊണ്ട് തന്നെ നിയമനം തന്നെ ചട്ടവിരുദ്ധ മായതിനാൽ പുനർനിയമനത്തിൽ അഹങ്കരിച്ചിരിക്കാതെ വി സി ഉടൻ രാജി വെച്ചില്ലെങ്കിൽ കടുത്ത സമരങ്ങളിലേക്ക് നീങ്ങുമെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമനം ഉൾപ്പടെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha