പേരാവൂർ ഗവ. ഐ.ടി.ഐ. കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 4 December 2021

പേരാവൂർ ഗവ. ഐ.ടി.ഐ. കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി


പേരാവൂർ ഗവ. ഐ.ടി.ഐ.ക്ക്‌ വേണ്ടി കാക്കയങ്ങാട്ട്‌ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ ദ്വിവത്സര കോഴ്‌സുകളാണ് ഇപ്പോൾ ഐ.ടി.ഐയിൽ ഉള്ളത്.പുതുതായി വെൽഡർ, പ്ലംബർ, ഇലക്‌ട്രീഷ്യൻ എന്നീ ട്രേഡ് തുടങ്ങാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഒന്നാംനില പൂർത്തിയാക്കാൻ 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് കെട്ടിടം വിഭാഗം നൽകിയിട്ടുണ്ട്. പുതിയ ട്രേഡുകൾ ആരംഭിക്കുന്നതോടെ 100-ഓളം കുട്ടികൾക്ക് പഠിക്കാൻ സാധിക്കും.ആറളം പുനരധിവാസമേഖലയിലെ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്ന നിലയിൽ സ്ഥാപനത്തെ വളർത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog