അഴീക്കോട് ‘ചാൽ ബീച്ച് ഉത്സവം’ നാളെ തുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 December 2021

അഴീക്കോട് ‘ചാൽ ബീച്ച് ഉത്സവം’ നാളെ തുടങ്ങും


കണ്ണൂർ: അഴീക്കോട് ചാൽ ബീച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഴീക്കോട് ‘ചാൽ ബീച്ച് ഉത്സവം’ 23 മുതൽ ജനുവരി മൂന്നുവരെ നടക്കും. പുഷ്പമേള, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർണർ എന്നിയാണ് ഇത്തവണത്തെ ഉത്സവത്തിന്റെ പ്രത്യേകതകൾ. 23-ന് വൈകീട്ട് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനോത്സവ് അരങ്ങേറും. 24-ന് ഇശൽനിലാവ്. 25-ന് മെഗാഷോ. 26-ന് നാട്ടുകേളി, 27-ന് ഇശൽ മർഹബ, 28-ന് അക്രോബാറ്റിക് ഫയർ ഡാൻസ്, 29-ന് മൈലാഞ്ചിരാവ്, 30-ന് നാടൻപാട്ടുകൾ, 31-ന് ഡാൻസ് നൈറ്റ് എന്നിവ നടക്കും. ജനുവരി ഒന്നിന് മ്യൂസിക്കൽ നൈറ്റ്, രണ്ടിന് ഇശൽ സിൽസില, മൂന്നിന് ഹൃദയപൂർവം മണിമുഴക്കം എന്നിവയുമുണ്ടാകും. ദിവസവും വൈകീട്ട് 7.30-നാണ് കലാപരിപാടി. സംഘാടകസമിതി ചെയർമാൻ ഇ. ശിവദാസൻ, കൺവീനർ ആർ. സനീഷ് കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് അഷ്റഫ്, ഷിസിൽ തേനായി, കെ.പി. രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog