പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ഇരിട്ടി താലൂക്ക് ആശുപത്രി; ദുരിതത്തിലായി രോഗികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 December 2021

പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ഇരിട്ടി താലൂക്ക് ആശുപത്രി; ദുരിതത്തിലായി രോഗികൾ


ഇരിട്ടി: ഒരു ആശുപത്രിയിൽ ഏറ്റവും അടിസ്ഥാന സൗകര്യങ്ങളിലൊന്നായ വെള്ളം ഇല്ലാതാകുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യും . അങ്ങനെ ഒരു ദുരിതാവസ്ഥയിലാണ് ഇരിട്ടിയിലെ സർക്കാർ ആശുപത്രി. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും . കഴിഞ്ഞ രണ്ടിലേറെ ദിവസങ്ങളിലായി ആശുപത്രിയിലെ ശുചിമുറികളിൽ വെള്ളമില്ലെന്നാണ് രോഗികൾ പറയുന്നത്. കുടിവെള്ളവും ലഭ്യമാകുന്നില്ല. ഇതോടെ ഇവിടെ അഡ്മിറ്റായ രോഗികൾ കടുത്ത ദുരിതത്തിലായി. ബക്കറ്റിൽ വെള്ളം ചുമന്ന് കൊണ്ട് വന്ന് ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് അഡ്മിറ്റായവർ പറഞ്ഞു. രോഗികളും കൂട്ടിരിപ്പുകാർക്കും വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ കൗൺസിലർ വി പി അബ്ദുൾറഷീദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി രോഗികളോട്‌ വിവരങ്ങൾ ചോദിച്ചറിയുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്.   കൗൺസിലറും സംഘവും ആശുപത്രിയിലെത്തിയതിന് പിന്നാലെ ഒൻപതരയോടെ ജല വിതരണം പുനഃസ്ഥാപിക്കപ്പെട്ടതായി ആശുപത്രിയിലുള്ളവർ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog