ബാബരി മറക്കില്ലെന്ന് ആവർത്തിച്ച് സമ്മേളനത്തിനെത്തിയത് ജനസഞ്ചയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: സംഘപരിവാരം തകർത്തെറിയുകയും നീതിപീഠം അന്യായ വിധിയിലൂടെ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുകയും ചെയ്ത ബാബരി ഭൂമിയിൽ മസ്ജിദ് ഉയരും വരെ മറക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് സമ്മേളനത്തിനെത്തിയത് ജനസഞ്ചയം. 1992 ഡിസംബർ 6- നമുക്ക് മറക്കാതിരിക്കുക എന്ന സന്ദേശത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാബരി സമ്മേളനത്തിൽ സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളാണ്ടെത്തിയത്.  ഫാഷിസം 
ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് അതിവേഗം സഞ്ചരിക്കുമ്പോൾ ഓർമകളെ പ്രതിരോധമാക്കുമെന്ന് ഉറക്കെപ്പറയുകയായിരുന്നു തിങ്ങിനിറഞ്ഞ സദസ്സ്. സംഘാടകരെപ്പോലും അൽഭുതപ്പെടുത്തി, ഓഡിറ്റോറിയം നിറഞ്ഞ്  പുറത്താണ് നിരവധി പേർ ഇരുന്നത്. പ്രൗഢ ഗംഭീരവും ആത്മവിശ്വാസവും നൽകുന്നതായിരുന്നു പ്രസംഗങ്ങളെല്ലാം.
സ്വന്തം ദുരന്തങ്ങൾ മറന്നുകൊണ്ട് ഒരു ജനതയ്ക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം പ്രഫ. പി കോയ പറഞ്ഞു. ബാബരി ധ്വംസനത്തിൽ അനീതിക്ക് അടിവരയിടുന്ന വിധിയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ബാബരി കേസിൽ അന്യായവിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർ പിന്നിട് എന്തായി എന്ന് അന്വേഷിക്കണം. 
എല്ലാ വിളക്കുകളും ഒന്നിച്ച് അണഞ്ഞാൽ പോലും എവിടെയെങ്കിലും പ്രകാശത്തിൻ്റെ ഒരു കൈത്തിരി ഉയർന്നു വരും. പൗരത്വ ഭേദഗതി നിയമം, കാർഷിക നിയമങ്ങൾ എന്നിവയിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഇന്ത്യൻ ജനതയ്ക്ക് മാതൃകയുണ്ട്. വരും തലമുറയിലൂടെ ബാബരി മസ്ജിദ് പുനർനിർമിക്കേണ്ടതുണ്ട്. ഓർമയാണ് ഏറ്റവും വലിയ പ്രതിരോധം. ബാബരിയുടെ കാര്യത്തിൽ പോപുലർ ഫ്രണ്ട് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അതിന് ഉദ്ദേശിക്കുന്നുമില്ല. സ്വന്തം ദുരന്തങ്ങൾ മറന്നുകൊണ്ട് ഒരു ജനതയ്ക്കും മുന്നോട്ടുപോകാൻ കഴിയില്ല എന്ന ചരിത്രദൗത്യമാണ് 'ബാബരി- നമുക്ക് മറക്കാതിരിക്കുക' എന്ന മുദ്രാവാക്യത്തിലൂടെ പോപുലർ ഫ്രണ്ട് ഓർമിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി
നിഷാദ് റഷാദി, നാഷനൽ വിമൻസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി ഷാഹിന, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസർ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിമാരായ പി കെ അബ്ദുൽ ലത്തീഫ്, സി എ റഊഫ്, സംസ്ഥാന സമിതിയംഗങ്ങളായ പി വി ഷുഹൈബ്, സി കെ റാഷിദ്‌, കണ്ണൂർ സോണൽ പ്രസിഡന്റ് എം വി റഷീദ്, സോണൽ സെക്രട്ടറി കെ പി അഷ്‌റഫ്‌, ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha