പി ടി ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സര്‍വ്വകക്ഷി അനുശോചന യോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

പി ടി ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സര്‍വ്വകക്ഷി അനുശോചന യോഗം


പി ടി ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സര്‍വ്വകക്ഷി അനുശോചന യോഗം

കണ്ണൂര്‍: അകാലത്തില്‍ പൊലിഞ്ഞു പോയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എം എല്‍എയുമായ പി ടി തോമസിന് രാഷ്ട്രീയ കേരളം വിടചൊല്ലിയപ്പോള്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തവരെല്ലാം പി ടിയുടെ നിലപാടിലുറച്ച തീരുമാനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്ന് ഓര്‍മ്മപ്പെടുത്തി.

പിടിയുമായി ഒരു നാള്‍ ബന്ധം സ്ഥാപിച്ചവര്‍ക്ക് മറക്കാനാവാത്ത വ്യക്തിയായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ചടങ്ങില്‍ ഡി സിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍,കെ പി സഹദേവൻ ( സി പി എം )അബ്ദുള്‍ കരീം ചേലേരി (മുസ്ലീം ലീഗ്) സി പി ഷൈജന്‍ (സിപിഐ) സി എ അജീര്‍ ( സി എം പി) ,എ ദാമോദരന്‍ (ബി ജെപി) പി പി ദിവാകരന്‍ (ജനത ദള്‍ എസ്സ്), ജോസഫ് തോമസ്(കേരള കോൺഗ്രസ് എം ), ജോണ്‍സണ്‍ പി തോമസ്(ആർ എസ് പി), സി എച്ച് പ്രഭാകരന്‍ (എൻ സി പി), രതീഷ് ചിറക്കല്‍(കേരള കോൺഗ്രസ് ബി), മുന്‍ എം എല്‍എ പ്രൊഫ. എ ഡി മുസ്തഫ,അഡ്വ. റഷീദ് കവ്വായി,കെ പ്രമോദ്, കെ പി താഹിർ,കെ സി ഗണേശന്‍, രാജീവന്‍ എളയാവൂര്‍, സുരേഷ് ബാബു എളയാവൂര്‍,ടി ജയകൃഷ്ണൻ,അരക്കൻ ബാലൻ,വി പി ശശീന്ദ്രൻ,സത്യന്‍ വണ്ടിച്ചാല്‍, കൂക്കിരി രാജേഷ്,മുഹമ്മദ് ഷമ്മാസ്,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

നിലപാടുകളിലെ കര്‍ക്കശതയാണ് പി ടി യെ രാഷ്ട്രീയ രംഗത്തെ വേറിട്ട ശബ്ദമായി അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് കടന്നുവന്ന് കോണ്‍ഗ്രസിന്റെ ശക്തനായ ശബ്ദമായി മാറുകയായിരുന്നു പി ടി തോമസെന്ന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ പി ടി യെ അനുസ്മരിച്ചു കൊണ്ട് മേയര്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog