ടിപ്പർ ലോറി കവർന്ന കേസിൽ 17 വർഷത്തിനുശേഷം അറസ്റ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ശ്രീ​ക​ണ്ഠ​പു​രം: ടി​പ്പ​ർ ലോ​റി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി 17 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു സൂ​ര​ത്ക​ൽ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി (64) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 2004 ഡി​സം​ബ​ർ 12 നാ​ണ് നി​ടി​യേ​ങ്ങ സ്വ​ദേ​ശി പ്ര​മോ​ദി​ന്‍റെ ടി​പ്പ​ർ ലോ​റി മോ​ഷ​ണം പോ​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി ഇ​യാ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 2009 ൽ ​ത​ളി​പ്പ​റ​മ്പ് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്തി​ടെ ഇ​യാ​ൾ മം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​താ​യി ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ക്ക് ​കി​ട്ടി​യ ര​ഹ​സ്യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​വി​ടെ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്രേ​മ​രാ​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ​ൻ, ത​ളി​പ്പ​റ​മ്പ് എ​സ്ഐ സ​ഞ്ജ​യ് കു​മാ​ർ, ക്രൈം​ബ്രാ​ഞ്ച് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ഭാ​ഷ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha