വളയങ്ങാട് വയലിൽ വിത്തുവിതച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 21 November 2021

വളയങ്ങാട് വയലിൽ വിത്തുവിതച്ചു.


പേരാവൂർ: ഹരിതകേരള മിഷൻ കണ്ണൂർ ജില്ലാ ടീമിന്റെ നേതൃത്വത്തിൽ വളയങ്ങാട് വയലിൽ ചെയ്യുന്ന നെൽകൃഷിയുടെ വിത്ത് വിതയാണ് കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിത്തെറിഞ്ഞു നിർവഹിച്ചത്. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത മുഖ്യ അഥിതിയായിരുന്നു. ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ ജില്ല റിസോഴ്സ് പേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിലാണ് നെൽകൃഷി ആരംഭിച്ചത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹരിതകേരള മിഷൻ തന്നെ സമൂഹത്തിനു മാതൃകയായി കൃഷി ഏറ്റെടുത്തു നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ബിനോയ്കുര്യൻ പറഞ്ഞു. പുതു തലമുറക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഈ ഉദ്യമത്തിന് കഴിയട്ടെയെന്നു ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ആശംസിച്ചു. തരിശ്നിലങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിലം ഒരുക്കൽ പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ടു പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog