കണ്ണൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി: കോൺഗ്രസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 20 November 2021

കണ്ണൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി: കോൺഗ്രസ്


കണ്ണൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി: കോൺഗ്രസ്

കണ്ണൂർ:പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ വി വി പുരുഷോത്തമൻ,പി ടി മാത്യു,കെ സി മുഹമ്മദ് ഫൈസൽ,പി മാധവൻ മാസ്റ്റർ,അഡ്വ.റഷീദ് കവ്വായി,രാജീവൻ എളയാവൂർ,രജനി രമാനനാന്ദ്,എം പി വേലായുധൻ,കെ എസ് യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog