കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ് സേവനം ലഭ്യമാകും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാർ:  ജനകീയ സഹകരണത്തോടെയാണ് വാഹനം വാങ്ങിയത്. കോവിഡ് കാലത്ത് പഞ്ചായത്ത് പ്രഖ്യാപിച്ചതാണ് ആംബുലൻസ് ചലഞ്ച് .

സംഘടനകളും വ്യാപാരികളും പ്രവാസികളും മുതൽ കൊച്ചു കുട്ടികൾ അവരുടെ നാണയ ശേഖരം വരെ ആംബുലൻസ് ചലഞ്ചിലേക്ക് സംഭാവന നൽകി. ശ്രമകരമായ ഉദ്യമത്തിന് അങ്ങനെ വലിയ പിന്തുണയാണ് ലഭിച്ചത്. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി മാറി.

ജനകീയ സഹകരണത്തോടെയുള്ള വാഹനത്തിന്റെ മറ്റ് നടപടി ക്രമങ്ങൾ ഉടനെ പൂർത്തിയാക്കുമെന്ന് ആന്റണി സെബാസ്റ്യൻ മലയോര ശബ്ദത്തോട് പറഞ്ഞു. ഇങ്ങനെ വ്യത്യസ്തമായ നിരവധി പദ്ധതികളിലൂടെ ശ്രദ്ധ നേടുകയാണ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha