ഇതരമതസ്ഥയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവം; പെണ്‍കുട്ടിയുടെ സഹോദരന്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 November 2021

ഇതരമതസ്ഥയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവം; പെണ്‍കുട്ടിയുടെ സഹോദരന്‍ പിടിയില്‍


young men beaten by wife's brother

തിരുവനന്തപുരത്ത് ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഡാനിഷ് പിടിയില്‍. ഊട്ടിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ചാണ് സഹോദരീ ഭര്‍ത്താവിനെ ഡാനിഷും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. മിഥുനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

മിഥുനും ഭാര്യ ദീപ്തിയും ചിറയിന്‍കീഴ് സ്വദേശികളാണ്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹത്തോട് ദീപ്തിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചിറയിന്‍കീഴ് പൊലീസ് കേസെടുക്കുകയായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog