പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ദേശീയപാതയില്‍ മന്ന ജങ്ഷന്‍ മുതല്‍ ചുങ്കം വരെ ഡിവൈഡര്‍ സ്ഥാപിക്കുംകെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 November 2021

പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: ദേശീയപാതയില്‍ മന്ന ജങ്ഷന്‍ മുതല്‍ ചുങ്കം വരെ ഡിവൈഡര്‍ സ്ഥാപിക്കുംകെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുകണ്ണൂര്‍ തളിപ്പറമ്പ് ദേശീയ പാതയില്‍ മന്ന ജങ്ഷന്‍ മുതല്‍ പാപ്പിനിശേരി ചുങ്കം വരെ ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കും. ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കെവി സുമേഷ് എംഎല്‍ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും അനുവദിച്ച 27 ലക്ഷം രൂപ ചെലവില്‍ ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. റോഡ് സുരക്ഷക്കാവശ്യമായ റിഫ്‌ളക്ടിങ് ലൈറ്റുകള്‍ ,സുരക്ഷ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. കളരിവാതുക്കല്‍ റോഡ് വണ്‍വേയാക്കും. വളപട്ടണം പാലത്തിലുള്ള ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ്, കീരിയാട് ഭാഗങ്ങളില്‍ നിന്നും കളരിവാതുക്കല്‍ വഴി അലവിലേക്ക് വാഹനങ്ങള്‍ കയറുന്നത് നിയന്ത്രിക്കും. ഇതുവഴിയുള്ള വാഹനങ്ങള്‍ ഹൈവേ ജങ്ഷന്‍ വഴി തിരിഞ്ഞു പോകണം. വളപട്ടണം പാലത്തിന്റെ പഴയങ്ങാടി ഭാഗത്ത് ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കണ്ണൂര്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം തയ്യാറാക്കി സംസ്ഥാന ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിക്കും. ടോള്‍ ബൂത്ത് മുതല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഓര്‍ക്കിഡ് – രാജാസ് ഹൈസ്‌കൂള്‍ പഞ്ചായത്ത് റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്യാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിനെ ചുമതലപ്പെടുത്തി.   ദേശീയപാതയുടെ ഇരുവശത്തുമുള്ള  അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. മയ്യില്‍ ഭാഗത്തേക്കു പോകുന്ന ബസുകളുടെ ഉടമകളുടെയും ്മയ്യില്‍ റോഡിലെ കടയുടമകളുടെയും അടിയന്തര യോഗം ചേരാനും തീരുമാനിച്ചു. സിറ്റി റോഡിന്റെ ഭാഗമായുള്ള മന്ന ജങ്ഷന്‍ – താഴെചൊവ്വ റോഡ് അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശം നല്‍കി. നിത്യം ഗതാഗത കുരുക്കുണ്ടാകുന്ന ടോള്‍ ബൂത്ത് ജംഗ്ഷന്‍, വളപട്ടണം പാലം ജംഗ്ഷന്‍, മന്ന ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ കെ വി സുമേഷ് എം എല്‍ യുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ചിറക്കല്‍ സര്‍വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, സിറ്റി റോഡ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ ദേവേശന്‍, പൊതുമരാമത്ത് റോഡ് വിഭാഗം അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേരിയന്‍,  കെ ആര്‍ എഫ് ബി എപിഎം മുഹമ്മദ് സിനാന്‍, നാഷണല്‍ ഹൈവേ അസി എഞ്ചിനീയര്‍ പി എം മുഹമ്മദ് റഫീഖ്, വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, വളപട്ടണം എ ഇ കെ ഷജീഷ്, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ നിതിന്‍, കെ ആര്‍ എഫ് ബി ഓവര്‍സിയര്‍ സുധീര്‍ ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog