മോഷണം: രാത്രി കാല പെട്രോളിംങ് ശക്തമാക്കണം : ദേവസ്യ മേച്ചേരി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 6 November 2021

മോഷണം: രാത്രി കാല പെട്രോളിംങ് ശക്തമാക്കണം : ദേവസ്യ മേച്ചേരി



ഇരിട്ടി :  ഉളിയിലും പരിസര പ്രദേശങ്ങളിലും  വ്യാപകമായി കവർച്ച നടക്കുന്ന സാഹചര്യത്തിൽ പോലിസ് രാത്രി കാല പെട്രോളിംങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ദേവസ്വ മേച്ചേരി ആവശ്യപ്പെട്ടു. പാലോട്ടുപള്ളി, മട്ടന്നൂർ മേഖലയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിട്ടുണ്ട്. റോഡരികിലെ തെരുവ് വിളക്കുകൾ  നേരാംവണ്ണം പ്രവർത്തിക്കാത്തതും മോഷ്ടാക്കൾക്ക് സഹായകരമാവുകയാണ്, പോലിസും മറ്റ് ബന്ധപ്പെട്ട അധികൃതരും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കവർച്ച നടന്ന ഉളിയിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ  അദ്ദേഹം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എ.സുധാകരൻ, മേഖലാ പ്രസിഡൻ്റ് കെ.ശ്രീധരൻ, മുസ്ഥഫ ദ വാരി, ശിവശങ്കരൻ , എൻ. എൻ. അബ്ദുൾ ഖാദർ, പി.പി. സോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog