യൂത്ത് കോൺഗ്രസ് ഇന്ത്യാ യുണൈറ്റഡ് കാൽനട പദയാത്ര നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 6 November 2021

യൂത്ത് കോൺഗ്രസ് ഇന്ത്യാ യുണൈറ്റഡ് കാൽനട പദയാത്ര നടത്തിഇരിട്ടി: ലഹരിക്ക് മതമില്ല ,ഇന്ത്യ മത രാഷ്ട്രമല്ല മുദ്രാവാക്യമുയർത്തി വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി.നിധിൻ്റെ നേതൃത്വത്തിൽ ഇരുപത്തി ഒന്നാം മൈലിൽ നിന്ന് ഇരിട്ടിയിലേക്ക് ഇന്ത്യ യുണൈറ്റഡ് കാൽനട പദയാത്ര നടത്തി. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സംരക്ഷിച്ചു വന്ന രാജ്യത്തിൻ്റെ മതേതര സംസ്കാരം സംഘ് പരിവാർ ഭരണസ്വാധിനമുപയോഗിച്ച് നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രജീഷ് കുനിക്കരി അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രൻ, കെ.വി. പവിത്രൻ, കെ.സുമേഷ് കുമാർ, കെ.ശരത്,  എന്നിവർ പ്രസംഗിച്ചു.ഇരിട്ടിയിൽ സമാപന സമ്മേളനം കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നിധിൻ നടുവനാട് അധ്യക്ഷനായി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സോനു വല്ലത്തുക്കാരൻ, ഷാനിദ് പുന്നാട്, സി.കെ.ശശീധരൻ, സി.കെ. അർജ്ജുൻ, എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog