അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനവും വാർഷികവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : വർക്ക്ഷോപ്പ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ  സംഘടനയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്  കേരളയുടെ ഇരിട്ടി യൂണിറ്റ് സമ്മേളനവും വാർഷികാഘോഷവും എം 2 എച്ച്  ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .
ജില്ലാ പ്രസിഡണ്ട് സി. എഫ്. രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വിനോദ് കുമാർ അധ്യക്ഷനായി . സംസ്ഥാന ജോയിന്റ്  സെക്രട്ടറി റെന്നി കെ മാത്യു, സണ്ണി മാത്യു, ജില്ലാ ട്രഷറർ സുനിൽകുമാർ, എം. ബിനോയ്, രഞ്ജിത്ത് കുമാർ, സി. കെ. ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു.  
പുതിയ പ്രസിഡണ്ടായി പ്രദീപിനെയും, വൈസ് പ്രസിഡണ്ടായി മനോജ് വള്ളിത്തോടിനെയും,  സെക്രട്ടറിയായി രഞ്ജിത്ത് കുമാറിനെയും ,ജോ.സെക്രട്ടറിയായി ടി. ജെ. സന്തോഷിനെയും ട്രഷററായി രാജേഷ് കല്ലുമുട്ടിയെയും തിരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha