യുവാവിനെതിരെ കാപ്പ ചുമത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 November 2021

യുവാവിനെതിരെ കാപ്പ ചുമത്തി

കാസറഗോഡ്.നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ തിരെ കാപ്പ ചുമത്തി.മധൂർ ഉളിയത്തടുക്ക ബിലാൽ നഗറിലെ ഇ.കെ. അബ്ദുൾ സമദാനി എന്ന അബ്ദുൽ സമദിനെ (28) തിരെയാണ് കലക്ടർ കാപ്പ നിയമം ചുമത്തി ഉത്തരവിറക്കിയത്.

മയക്കു മരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള തുടങ്ങി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നൽകിയ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമം ചുമത്തിയത്. വിദ്യാനഗർ പോലീസ് പിടികൂടിയ 20 കിലോ കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു ഇയാൾ കഴിഞ്ഞ ആറു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. കാസറഗോഡ് മേഖലയിൽ മയക്കുമരുന്ന് മാഫിയയും ക്രിമിനൽ സംഘങ്ങളും പിടിമുറുക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിൽമരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കുമെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകുമെന്ന് കാസറഗോഡ് ഡിവൈ.എസ്.പി.പി.

ബാലകൃഷ്ണൻ നായർ അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog