ജനാധിപത്യത്തിൽ മുസ്ലിം ലീഗിന്റെ സംഭാവന നിസ്തുലം - കല്ലായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജനാധിപത്യത്തിൽ മുസ്ലിം ലീഗിന്റെ സംഭാവന നിസ്തുലം - കല്ലായി
ജനപ്രധിനിതികളുടെ അധികാരങ്ങളും ചുമതലകളും എന്ന വിഷയത്തിൽ കോർപറേഷൻ റിസൊർസ് പേഴ്സൺ പി.പി കൃഷ്ണൻ മാസ്സറും ജനപ്രതിനിധികളുടെ സാമൂഹ്യ ഇടപെടലുകൾ എന്ന വിഷയത്തിൽ കോർപറേഷൻ മുൻ ഡെപ്യുട്ടി മേയർ സി. സമീറും ക്ലാസുകളെടുത്തു. അഡ്വ:ടി .ഷാഹുൽ ഹമീദ് ജനപ്രതിനിധികളുമായുള്ള സംവാദത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ.പി താഹിർ സ്വാഗതവും , കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ വി.പി വമ്പൻ , ഇബ്രാഹീം കുട്ടി തിരുവട്ടൂർ , അഡ്വ:കെ.എ ലത്തീഫ് , അൻസാരി തില്ലങ്കേരി , അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ബി.കെ. അഹമ്മദ് സംബന്ധിച്ചു.Nov 9, 2021 05:02 PM | By Maneesha

കണ്ണൂർ : രാജ്യത്ത് ജനകീയ ജനാധിപത്യ സംവിധാനം രൂപപ്പെടുത്തിയെടുക്കുന്നതിൽ മുസ്ലിം ലീഗിന്റെ സംഭാവന നിസ്തുലയും വിസ്മരിക്കാനാവാ ത്തതുമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രസ്താവിച്ചു.

മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിന്റെ ചുവട് പിടിച്ച് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജനകീയാസൂത്രണസംവിധാനം രൂപം പ്രാപിക്കുന്നതിന് മുമ്പ് തന്നെ ഈ കാര്യം വിഭാവനം ചെയ്തത് കേരളത്തിൽ മുസ്ലിം ലീഗ് മന്ത്രിമാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി 6 മേഖലകളിൽ നടത്തുന്ന തദ്ദേശീയം റീജിയണൽ അസംബ്ലിയുടെ ഒന്നാം സെഷൻ കണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ ബിനാലെ ഇന്റർനാഷണലിൽ നടന്ന കണ്ണൂർ മേഖലാ അസംബ്ലിയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.എ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽകരീം ചേലേരി ആമുഖഭാഷണം നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha