കൊളക്കാട് കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു; ഫലം കണ്ടത് പ്രസിഡന്റിന്റെയും ശിവദാസൻ എംപി യുടെയും ഇടപെടൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 November 2021

കൊളക്കാട് കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു; ഫലം കണ്ടത് പ്രസിഡന്റിന്റെയും ശിവദാസൻ എംപി യുടെയും ഇടപെടൽ

കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യന്റെ മുൻകൈയിൽ ഡോ.വി ശിവദാസൻ എം പി യുടെ ഇടപെടലിലൂടെ കൊളക്കാട് വഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു.

കോവിഡ് ലോക്‌ഡോൺ തുടങ്ങിയതോടെ നിലച്ചു പോയ സർവീസാണ് വീണ്ടും തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ബസ്സിനെ നാട്ടുകാരും യാത്രികരും വരവേറ്റു. രാവിലെയും വൈകിട്ടും രണ്ട് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍,നാല് പ്രൈവറ്റ് ബസ്സുകൾ എന്നിങ്ങനെ ഉണ്ടായിരുന്ന ഈ റൂട്ടിൽ കോവിഡ് കാലത്ത് അവയെല്ലാം നിലച്ചതോടെ പ്രതിസന്ധിയിലായിരുന്നു നാട്ടുകാർ. രാവിലെ 8.10 ന് കൊളക്കാടെത്തുന്ന കൊട്ടിയൂര്‍-കണ്ണൂര്‍ സര്‍വ്വീസ് പുനഃസ്ഥാപിക്കാൻ സഹായം തേടി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഡോ.വി ശിവദാസന്‍ എംപിയെ സമീപിക്കുകയായിരുന്നു.

എം.പി കോഴിക്കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുമായി പ്രശ്നം ചര്‍ച്ചചെയ്താണ് ബസ് സർവീസ് പുനഃസ്ഥാപിച്ചത്. മധുരം വിതരണം ചെയ്താണ് നാട്ടുകാർ സർവീസ് പുനരാംഭിച്ച സന്തോഷം പങ്കിട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog