വളർത്തുനായയെ ചൊല്ലി വാക്കേറ്റം; ഉടമയെ അയൽവാസി വെട്ടിപരിക്കേൽപിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 November 2021

വളർത്തുനായയെ ചൊല്ലി വാക്കേറ്റം; ഉടമയെ അയൽവാസി വെട്ടിപരിക്കേൽപിച്ചു

ആലക്കോട്:വളർത്തുനായയെ അഴിച്ചുവിട്ടതിനെ അയൽവാസി ചോദ്യം ചെയ്തു വാക്കേറ്റത്തിനിടെ ഗൃഹനാഥനെ വാക്കത്തി കൊണ്ട് കാലിന് വെട്ടി പരിക്കേല്പിച്ചു.ആലക്കോട് പൂവൻചാൽ തെയ്യക്കളത്ത് താമസിക്കുന്ന കൈപ്പം പ്ലാക്കൽ സുരേഷിനെ (50)യാണ് അയൽവാസിയായ സുധീഷ് വെട്ടി പരിക്കേല്പിച്ചത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റ സുരേഷിനെ ഉടൻ ബന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇടത് കാലിൻ്റെ എല്ല് പൊട്ടിയതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.സുരേഷിൻ്റെ വളർത്തുനായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട വഴക്കിനെ തുടർന്നാണ് അയൽവാസിയായ പ്രതിസുരേഷിൻ്റെ ഇടത് കാലിന് വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ചത്. ഇരുവരും തമ്മിൽ പട്ടിയെ ചൊല്ലി മുമ്പും വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം സുധീഷ് നാട്ടിൽ നിന്നും ബൈക്കിൽ രക്ഷപ്പെട്ടു.ആലക്കോട് പോലീസ് ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog