പേരാവൂരിൽ സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ അതിക്രമം; പോലീസ് അന്വേഷണം ഊർജിതമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂരിൽ സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ അതിക്രമം; പോലീസ് അന്വേഷണം ഊർജിതമാക്കി

പേരാവൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ കാറിലെത്തിയ അപരിചിതരായ ചിലർ കടന്നുപിടിക്കുകയും ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. പേരാവൂർ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം അതിക്രമം ഉണ്ടായതെന്നാണ് പരാതി.

പേരാവൂർ സ്വദേശിയാണ് കുട്ടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂളിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രം വഴി പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായതെന്നാണ് പറയുന്നത്. കറുത്ത കാറിലെത്തിയവരുടെ കയ്യേറ്റത്തിനിടെ കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെയും പിന്നീട് പേരാവൂർ പോലീസിനെയും വിവരമറിയിച്ചു. രക്ഷിതാവും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വിവരം പ്രചരിച്ചതോടെയാണ് കൂടുതൽ പേർ ഇക്കാര്യമറിഞ്ഞത്. ഇക്കാര്യത്തിൽ ഉചിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ മുൻ കരുതൽ - നിരീക്ഷണ സംവിധാനങ്ങൾ കുട്ടികളുടെ കാര്യത്തിൽ ഉണ്ടാവുമെന്നും സ്കൂൾ അധികൃതരും പി ടിഎയും അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha