കുട്ടിക്കരവിരുത്‌ പ്രദർശനം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കുട്ടിക്കരവിരുത്‌ എന്ന പേരിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദർശനം ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. കൊവിഡ് അടച്ചിടൽ കാലത്ത് വിദ്യാർഥികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കലാസൃഷ്ടികളാണ് പ്രദര്ശനത്തിലുള്ളത്. മ്യൂറൽ ചിത്രങ്ങൾ, ഗ്ളാസ് പെയിന്റിംഗ്, സ്റ്റോൺ പെയിന്റിംഗ്, പേപ്പർ കട്ടിംഗ് ചിത്രങ്ങൾ, ജലച്ഛായാ ചിത്രങ്ങൾ തുടങ്ങി നിരവധി സൃഷ്ടികളാണ് പ്രദർശനത്തിന് വെച്ചിട്ടുള്ളത്. 
പ്രഥമാദ്ധ്യാപകൻ എം. ബാബു പ്രദർശനം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, അദ്ധ്യാപകരായ എം. പ്രദീപൻ, പി.വി. ശശീന്ദ്രൻ, ഷൈനി യോഹന്നാൻ  , പി.ആർ. അനുപമ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha