ജീവനക്കാരുടെ മരവിപ്പിച്ച സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക. കെ ജി ഒ യു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 25 November 2021

ജീവനക്കാരുടെ മരവിപ്പിച്ച സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക. കെ ജി ഒ യുകണ്ണൂർ: കോവിഡ് കാലഘട്ടത്തിൽ അഹോരാത്രം പ്രവർത്തിച്ച സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അർഹിച്ച ആനുകൂല്യം പോലും നൽകാതെ സംസ്ഥാന സർക്കാർ പ്രതികാര നടപടികൾ തുടരുകയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് പ്രസ്താവിച്ചു. കോവിഡിന്റെ പേര്  പറഞ്ഞു മരവിപ്പിച്ച ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം കോവിഡ് കാലഘട്ടം കഴിഞ്ഞു സംസ്ഥാനം സാധാരണഗതിയിൽ ആയിട്ടും പുനസ്ഥാപിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.  സംസ്ഥാന സർക്കാർ പിടിപ്പു കേടിന്റെയും ധുർത്തിന്റെയും മുർത്തീകരണരൂപമായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവൻ മരണ പ്രശ്നമായ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതിന് മുൻകൈ എടുക്കാതെ കോടാനു കോടി ചെലവ് വരുന്ന കേ റെയിൽ പദ്ധതിക്ക് പിന്നാലെ പോകുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് താഴ്ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 36-മത് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിരമിച്ചവർക്കുള്ള യാത്രയയപ്പും, കെഎ എസ് ലഭിച്ച പ്രതീഷിനുള്ള സ്വീകരണവും ഡിസിസി മുൻ പ്രസിഡണ്ട് സതീശൻ പാച്ചേനി നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് മനോജ് ജോൺസൺ പ്രതിനിധി സമ്മേളനവും സംസ്ഥാന ട്രെഷറർ കെ സി സുബ്രമണിയൻ സംഘടന ചർച്ചയും ഉദ്ഘാടനം ചെയ്തു. വിവിധ സമ്മേളനങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി ഇന്ദിര, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ പി ഷനിജ്, കെ കെ രാജേഷ്,  വിഎം ശ്രീകാന്ത്, ബീന പൂവത്തിൽ, ഡോക്ടർ വിനോദ് മുത്തികാവ്, എ ആർ ജിതേന്ദ്രൻ, ശ്രീഹരി മിത്രൻ, ടി ഷജിൽ, നിഭാ കുമാരി, ലൈല രാമത്ത്, ഡോക്ടർ ബീറ്റു ജോസഫ്, പി സനിൽകുമാർ. പ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു...

 ഭാരവാഹികളായി കെ കെ രാജേഷ്  (പ്രസിഡന്റ് ) ഡോക്ടർ ബിറ്റു ജോസഫ്, പി  സനിൽ കുമാർ ( വൈസ് പ്രസിഡണ്ട് ), ടി ഷജിൽ (സെക്രട്ടറി ), എൻ പ്രീജിത്ത്, ഷിജിൻ മാണിയത് , പി നിഭാ കുമാരി ( ജോയിന്റ് സെക്രട്ടറി), ശ്രീഹരി മിത്രൻ (ട്രഷറർ ) കെ സത്യൻ (ഓഡിറ്റർ) സി ഉണ്ണികൃഷ്ണൻ,  എ ആർ ജിതേന്ദ്രൻ (സംസ്ഥാന കൗൺസിലർമാർ ) ലൈല രാമത്ത്(വനിതാ വിഭാഗം കൺവീനർ ) സ്മിത സുകുമാരൻ (ജോയിന്റ് കൺവീനർ )

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog