നോക്കുകൂലി ക്രിമിനല്‍ കുറ്റം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

നോക്കുകൂലി ക്രിമിനല്‍ കുറ്റം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതിv
നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നോക്കുകൂലി പരാതികളാണ് ഉയര്‍ന്നത്. പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog