ജി​ല്ല​യി​ല്‍ ചെ​ങ്ക​ല്ലി​ന്റെ വി​ല മൂ​ന്നു​രൂ​പ കൂ​ട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേ​ള​കം: കണ്ണൂർ ജി​ല്ല​യി​ല്‍ ചെ​ങ്ക​ല്ലി​ന്റെ വി​ല മൂ​ന്നു​രൂ​പ കൂ​ട്ടി ചെ​ങ്ക​ല്ല്​ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ് പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. ചെ​ങ്ക​ല്‍ ക്വാ​റി​ക​ളു​ടെ ലൈ​സ​ന്‍സ് തു​ക വ​ര്‍ധി​പ്പി​ച്ച​തും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​യു​മാ​ണ് വി​ല വ​ര്‍ധി​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ചെ​ങ്ക​ല്ല്​ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി ജോ​സ് ന​ട​പ്പു​റം പ​റ​ഞ്ഞു.

2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി ചെ​ങ്ക​ല്ലി​ന്റെ വി​ല വ​ര്‍ധി​പ്പി​ച്ച​ത്. അ​ന്ന് ചെ​ങ്ക​ൽ പ​ണ​ക​ളി​ല്‍ ഒ​രു​ക​ല്ലി​ന് 23 മു​ത​ല്‍ 25 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ഴ​ത്തെ വി​ല വ​ര്‍ധ​ന​യെ തു​ട​ര്‍ന്ന് ന​വം​ബ​ര്‍ മു​ത​ല്‍ ജി​ല്ല​യി​ലെ പ​ണ​ക​ളി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ ക​ല്ലി​ന് 26 രൂ​പ മു​ത​ല്‍ 28 രൂ​പ വ​രെ ന​ല്‍ക​ണം.

ക​യ​റ്റി​റ​ക്ക് കൂ​ലി​യും വാ​ഹ​ന​ത്തി​ന്റെ വാ​ട​ക​യും കൂ​ട്ടി നി​ല​വി​ല്‍ 32 മു​ത​ലാ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ ചെ​ങ്ക​ല്ലി​ന്റെ വി​ല. കൂ​ടാ​തെ ദൂ​രം കൂ​ടു​ന്തോ​റും വി​ല​യി​ല്‍ മാ​റ്റം​വ​രു​ക​യും ചെ​യ്യും. ഊ​ര​ത്തൂ​ര്‍, ചേ​പ്പ​റ​മ്പ്, ആ​ന​യ​ടി, കേ​ള​കം, ചെ​റു​വാ​ഞ്ചേ​രി, ന​വോ​ദ​യ​ക്കു​ന്ന്, മ​യ്യി​ല്‍, ശ്രീ​ക​ണ്​​ഠ​പു​രം, പെ​രി​ങ്ങോം വ​യ​ക്ക​ര, കാ​ങ്കോ​ല്‍, ആ​ല​പ്പ​ട​മ്പ്, എ​ര​മം കു​റ്റൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് നി​ല​വി​ല്‍ ക​ല്ല് എ​ത്തു​ന്ന​ത്. ചെ​ങ്ക​ലി​ന് വി​ല വ​ര്‍ധി​ക്കു​ന്ന​തോ​ടെ നി​ര്‍മാ​ണ മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha